Thursday, 30 January 2014

30th DARSANA INTERNATIONAL BOOK FAIR



Dear friends,

We are glad to inform you that we, SJVC 2013-14 batch (Press club, kottayam) is going to publish a daily newspaper called 'Darsana vani' for reporting 30th International Book Fair from today (31-1-14) onwards. First copy of 'Darsana vani' will be inaugurated during the book fair inauguration function. 

We will be updating news & pictures here also.

Dont miss any part of the knowledge festival.....


Thanking you,
Team LAATHIYADI


Tuesday, 7 January 2014

ആറന്മുളയെ കണ്ടറിഞ്ഞ് കോട്ടയം പ്രസ്‌ ക്ലബ്‌ വിദ്യാർഥികൾ !

ലേഖനം തയ്യാറാക്കിയത് - റ്റീന, ഉമേഷ്‌ & ഹരി.



      പൈതൃക ഗ്രാമമായ ആറന്മുളയിൽ വിമാനത്താവളത്തിനു കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയതിൽ വൻപ്രതിഷേധമാണ് വന്നത്. ഈയവസരത്തിലാണ് ഞങ്ങൾ ആറന്മുള സന്ദർശിച്ച്‌ കാര്യങ്ങൾ കണ്ടറിഞ്ഞത്‌. ആറന്മുള സി പി എം ബ്രാഞ്ച് സെക്രട്ടറി സുര , ഡി വൈ എഫ് ഐ യുണിറ്റ് സെക്രട്ടറി യോഗേഷ് എന്നിവരാണ് ഞങ്ങളെ ഇതിനായി സഹായിച്ചത്.

    എയർ സ്റ്റ്രിപ്പിനായി ഇടിച്ചു നികത്തിയ കരിമാരം മലയും അതിനോട് ചേർന്ന് നികത്തിയ പാടവും കോഴിത്തോടിന്റെ ഭാഗങ്ങളുമാണ് ആദ്യം സന്ദർശിക്കുവാൻ പോയത്.മുൻ ഉടമ എബ്രഹാം കലമണ്ണിലിന്റെ മേൽനോട്ടത്തിൽ നടന്ന പരിപാടികളാണ് ഇവയൊക്കെ.

നികത്തിയ പാടം

ഇടിച്ചു നികത്തിയ കരിമാരം മല

കോഴിത്തോടിന്റെ നികത്തിയ ഭാഗം
കോഴിത്തോട്
   
  കോഴിത്തോടിന്റെ ഗതിക്കൊപ്പം ഞങ്ങളും യാത്രചെയ്യ്തു.കരിമാരം, പള്ളിമുക്ക്, നാൽകാലിക്കൾ,ഉഴൂർകടവ് പാലം, തുരുത്തിമല, കോഴിപ്പാലം ഇവിടങ്ങൾ സന്ദർശിച്ച ശേഷം ജലപൂരം നടക്കുന്ന പമ്പയാറിലേക്ക് പോയി.

   ആറന്മുള ഗ്രാമത്തിന്റെയും പമ്പയാരിന്റെയും ഒരു പ്രധാനജലസ്രോദസാണ് കൊഴിത്തോട്. ആറന്മുളയിലെ പാടശേഖരങ്ങളിൽ നിന്നും കൃഷിസമയങ്ങളിൽ വെള്ളം തിരിച്ചു വിടുന്നതും ഈ തോടിലൂടെയാണ്. എയർപോർട്ടിനായി ഇതുവരെ നികത്തിയ ഭാഗങ്ങളിൽ കൊഴിത്തോടിന്റെ നല്ലൊരു ഭാഗവും പെടും. ഇടക്കുവെച്ചുണ്ടായ നികത്തൽ "സ്റ്റേ" ഈ തോടിനെ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുത്തി.

    വിമാനത്താവളം യാഥാർത്ഥ്യമാവുകയാണെങ്കിൽ അതൊടോപ്പമുള്ള വ്യവസായങ്ങൾക്കും മറ്റുമായി സമീപപ്രദേശങ്ങളായ ഇടശ്ശേരിമല, കനകക്കുന്നുമല, പള്ളിമുക്ക്,കോഴിമല എന്നിവ ഉൾപ്പെടും.ഇതിൽ എടുത്തു പറയേണ്ട ഒരു വസ്തുത ശാന്തസുന്ദരമായ, നയനമനോഹരമായ പള്ളിമുക്ക് കാവിനേയും സമീപ ക്ഷേത്രമായ പള്ളിമുക്കത്ത്‌ ദേവിക്ഷേത്രത്തിനേയും വ്യവസായമേഘലാ പരിധിയിൽ വരുമെന്നതാണ്.

പള്ളിമുക്കത്ത്‌ ദേവിക്ഷേത്രം
പള്ളിമുക്ക് കാവ്


   നിലവിൽ പാടം നികത്തിയ ഭാഗത്ത്‌ ഏതാണ്ട് നാൽപ്പതിൽപരം കുടുംബങ്ങൾ കുടിൽ കെട്ടി സമരം നടത്തുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ ഓതറ, ആറന്മുള,പരുമല,കുമ്പനാട്,പുല്ലാട് എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് ഇവിടെയെത്തിയിരിക്കുന്നത്.



    പറക്കമുറ്റാത്ത കൊച്ചു കുട്ടികൾ വരെ ഈ സംഘത്തിലുണ്ട്. നിരവധി കുടിലുകൾ കഴിഞ്ഞ കാലവർഷത്തിൽ ഒലിച്ചുപോയി. ചിലർ പിന്നെയും കുടിലുകളെ നന്നാക്കി  താമസിക്കുന്നു. പ്രതിസന്ധികളെ അവർ മനശക്തികൊണ്ട് നേരിടുന്നു. വിതുമ്പുന്ന വാക്കുകളുമായാണ് പല സ്ത്രീകളും പുരുഷന്മാരും ഞങ്ങളോട് സംസാരിച്ചത്.സ്വന്തമായി ഒരു കൂര, അതാണു അവർക്കു വേണ്ടത്‌.

    വിമാനം ആറന്മുളയുടെ വിഹായസ്സിൽക്കൂടി പറന്നുയരുകയാണെങ്കിൽ പള്ളിയോടങ്ങളും ഇല്ലാതാവും. ഈ പദ്ധതി നാലു കരകളെയും ബാധിക്കുമ്പോൾ പള്ളിയോടങ്ങളേയും അതു സാരമായി ബാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനു തന്നെ ഈ പദ്ധതി കരിനിഴൽ വീഴ്ത്തും.


     വർഷങ്ങളോളം നൂറുമേനി വിളയിച്ചിരുന്ന ആറന്മുളയിലെ പാടശേഖരങ്ങളിൽ ഒരു സുപ്രഭാതത്തിൽ കൃഷി നിലച്ചത്തിന്റെ അനന്തരഫലമാണ് ആറന്മുള വിമാനത്താവള പദ്ധതി. ഏതാണ്ട് 10 വർഷത്തോളമായി ഇവിടെ കൃഷി നിലച്ചിട്ട്. പാഴ്ഭൂമി ആർക്കും വേണ്ടാതെ കിടന്നതാണ് കോണ്‍ക്രീറ്റ് വികസനം എന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്.
ആറന്മുള കണ്ണാടി, ജലോത്സവം,അമ്പലം ഇവയെല്ലാം കൊണ്ട് സമ്പുഷ്ട്ടമായ ഈ പൈതൃക ഗ്രാമത്തിനു മങ്ങലേൽക്കുന്ന പദ്ധതിയായി വിമാനത്താവളം മാറുമോ? വികസനം ആവശ്യമാണ്‌. എന്നാൽ അത് പ്രകൃതിയേയും മനുഷ്യനേയും ചൂഷണം ചെയ്തുകൊണ്ടാവരുത്. പാർഥസാരഥിയുടെ മണ്ണിൽ നിന്നും 2015ൽ വിമാനം പറന്നുയരുമെന്നു മുഖ്യമന്ത്രിവരെ  പ്രഖ്യാപിക്കുമ്പോൾ സ്വയം കുടിയൊഴിയേണ്ടിവരുമോ എന്ന് ജനങ്ങൾ ഭയചകിതരാകുന്നു. അവരുടെ ആശങ്കക്ക് എന്ത് പരിഹാരം....കാത്തിരുന്നു കാണാം....



















Sunday, 5 January 2014

മലയാളികൾ മറന്ന ജഗതി ശ്രീകുമാറിന്റെ പിറന്നാൾ....

ലേഖനം തയ്യാറാക്കിയത് അമൽ & ഹരികൃഷ്ണൻ 

ജനു 5 ന് മലയാളത്തിന്റെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ തന്റെ ജീവിതയാത്രയിലെ അറുപത്തിമൂന്നാം വർഷം പിന്നിട്ടു. എന്നാൽ ആരും അറിയാതെ, ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോയി ഈ ദിനം.കാഞ്ഞിരപ്പള്ളിയിലെ ഭാര്യാസഹോദരന്റെ വീട്ടിലായിരുന്നു അദ്ദേഹം.
file picture
ഞങ്ങൾ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി, തംബലക്കാടുള്ള വീട്ടിലെത്തി. പിറന്നാൾ ആശംസകൾ അറിയിക്കാനെത്തിയതാണെന്നു  പറഞ്ഞപ്പോഴാണ് അവർക്കുപോലും ഈ ദിവസത്തെ കുറിച്ച് ഓർമവരുന്നത്. ആദ്യം വിസ്സമ്മതിച്ചെങ്കിലും കോട്ടയത്ത്‌ നിന്നും വരികയാണെന്ന് പറഞ്ഞപ്പോൾ കാണാൻ അനുവാദം നൽകി. ടിവിയിൽ മിസ്റ്റർ ബ്രഹ്മചാരി കണ്ടുകൊണ്ട് വീൽചെയറിലിരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ കൊടുത്ത സമ്മാനം വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. അതിൽ ഞങ്ങൾക്ക് നിരാശ തോന്നി. സമ്മാനം ഭാര്യാസഹോദരൻ ശ്രീകുമാറിനെ ഏല്പ്പിച്ചു. മുഖത്ത് ഭാവമാറ്റമോന്നുമില്ലാതെ അദ്ദേഹം ടിവി കാണൽ തുടർന്നു.ഞങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞെങ്കിലും ഇങ്ങനെ ഒരവസ്ഥയിൽ വേണ്ട എന്ന് ശ്രീകുമാർ പറഞ്ഞു.

 സംസാരം വളരെ ചെറിയ തോതിൽമാത്രമേ വീണ്ടെടുത്തിട്ടുള്ളൂ എന്നും വെല്ലൂരെ ചികിത്സയും ഫിസിയോതെറാപ്പിയും തുടർന്നുകൊണ്ടിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.  സിനിമ സംഘടനകളുമായും മറ്റു മീഡിയാസുമായും അകല്ച്ച പാലിക്കുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കൾ ഇപ്പോഴും വരുന്നുണ്ട്. ആരിൽ നിന്നും സഹായങ്ങളൊന്നും സ്വീകരികുന്നില്ല.

2012 മാർച്ചിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ജഗതി കഴിഞ്ഞ ഡിസം26ന് ഈ വീട്ടിൽ വെച്ച് വീഴുകയും ചെറിയ പരിക്കുകൾ ഉണ്ടാവുകയും ചെയ്തിരുന്നു.