Monday, 10 February 2014

ബ്ലാക്ക് ഫോറസ്റ്റിന്റെ വിശേഷങ്ങളുമായി ജോഷി മാത്യു !

ഹരികൃഷ്ണന്‍ എച്ച്‌

 ( ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യുവുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും.)


  • ഏറ്റവും നല്ല പ്രകൃതി സംരക്ഷണ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ബ്ലാക്ക് ഫോറസ്റ്റ് ഉണ്ടാകാനുള്ള പ്രേരണ എന്തായിരുന്നു? കാടുകളെക്കുറിച്ചുള്ള അറിവുകള്‍് ലഭിക്കുന്നതില്‍ പുസ്തകവായന എത്രത്തോളം സഹായകരമായിട്ടുണ്ട് ?                                                                        കാടുകള്‍ സഞ്ചരിച്ചു ലഭിച്ച അറിവുകളാണ് ചിത്രത്തിനു പ്രധാനമായും പ്രേരണയായത്.20 ാമത്തെ വയസ്സുമുതല്‍ ഞാന്‍ യാത്രചെയ്തു തുടങ്ങിയതാണ്. കേരളത്തിലെ എല്ലാ കാടുകളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. കാടുകളും പ്രകൃതിയും സംരക്ഷിക്കുവാന്‍ വരും തലമുറ മുന്നിട്ടിറങ്ങണം. പുസ്തകവായന കാട്ടറിവുകള്‍ ആദിവാസി ജീവിതം പല തരത്തിലുള്ള മരങ്ങള്‍ ഒറ്റമൂലികള്‍ കാറ്റിന്റെ ഗതികള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ സഹായകരമായി. കിളിരൂര്‍ രാധാകൃഷ്ണന്റെ പുസ്തകങ്ങള്‍ എടുത്തുപറയേണ്ട ഒന്നാണ്.

  • ഈയൊരു സന്ദേശം നല്‍കുവാന്‍ കുട്ടികളുടെ ചിത്രം എന്തുകൊണ്ടു തിരഞ്ഞെടുത്തു?                                                                                             കുട്ടികളിലൂടെ ഈ സന്ദേശം പകരുക എന്നതിനാണ് കുട്ടികളുടെ ചിത്രത്തിലൂടെ ഈ കഥ പറയുവാന്‍ തീരുമാനിച്ചത്.

  • ബ്ലാക്ക് ഫോറസ്റ്റിന്റെ ലൊക്കേഷനുകള്‍ എവിടെയെല്ലാമായിരുന്നു? ഇടുക്കി, പാഞ്ചാലിമേട്, കുന്തളക്കാട് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഷൂട്ടിംഗ് നടത്തുന്നതിനും മറ്റുമായി മന്ത്രി ഗണേഷ് കുമാര്‍ വളരെയധികം സഹായിച്ചിരുന്നു.

  • എങ്ങനെയുണ്ട് പ്രേക്ഷകരുടെ പ്രതികരണം?                                                                                                                      നല്ല അഭിപ്രായങ്ങള്‍. തിരുവനന്തപുരം ധന്യയില്‍ 25ാം ദിവസം പ്രദര്‍ശനം തുടരുന്നു. അതോടൊപ്പം തന്നെ ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍, ജര്‍മനിയിലെ ബോണ്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു വരുന്നു. ഹൈദരബാദിലെ കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിലെ കേരളത്തില്‍ നിന്നുമുള്ള ഏക എന്ററിയായിരുന്നു ബ്ലാക്ക് ഫോറസ്റ്റ്.

Friday, 7 February 2014

പ്രസ്സ് ക്ലബ് ജേണലിസം വിദ്യാര്‍്ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ദര്‍ശനവാണി ( ആറാം ദിവസം )








Sunday, 2 February 2014

'യേശുക്രിസ്തു കാശ്മീരിൽ' ഇപ്പോൾ ദർശനയിലും


                                                               
     മുഖ്യകവാടത്തിൽ DC യും മനോരമയും സ്ഥാനം പിടിച്ചപ്പോൾ,സ്‌റ്റോളുകളുടെ മറുവശത്ത് തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് ആദർശങ്ങളിൽ നിലകൊള്ളുന്ന,6 വർഷങ്ങളായി പതിവായി എത്തുന്ന അതിഥികളും ഉണ്ടായിരുന്നു.ഇസ്ലാം ഇന്റർനാഷണൽ പബ്‌ളിക്കേഷൻസ് അഥവാ അഹ്മദിയ്യാ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധികൾ. വിശ്വാസത്തിന്റെ പേരിൽ ഇസ്ലാം മതത്തിന്റെ പേരിൽ ഇസ്ലാം സമുദായത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇവർ തങ്ങളുടെ ആശയങ്ങളും തത്വങ്ങളും മറ്റുള്ളവരുടെ മുൻപിലേക്ക് അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുകയാണ്.തിരഞ്ഞെടുത്ത നബിയുടെ വചനങ്ങളുടെ സമാഹാരം,വിശുദ്ധ ഖുറാൻമലയാള പരിഭാഷ ഫിലോസഫി ഓഫ് ദ ടീച്ചിങ്‌സ് ഓഫ് ഇസ്ലാം,യേശു ക്രിസ്തു കാശ്മീരിൽ തുടങ്ങി ഇസ്‌ളാമുമായി ബന്ധമുള്ള പുസ്തകങ്ങൾ മാത്രം മേളയിൽ ഇവർ പരിചയപ്പെടുത്തുന്നു.'യേശുക്രിസ്തു കാശ്മീരിൽ' എന്ന പുസ്തകം പലതരത്തിലുള്ള വിമർശനങ്ങളും നേരിട്ട ഒന്നാണ് .'യേശുക്രിസ്തു 120 വർഷം വരെ ജീവിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഖബ്ർ കാശ്മീരിലെ ഖാൻയാർ തെരുവിൽ സ്ഥിതിചെയ്യുന്നു എന്ന വിവാദമായ വെളിപ്പെടുത്തലാണ് ഈ പുസ്തകത്തെ ജനശ്രദ്ധ ആകർഷിക്കാൻ കാരണമായത ്'.സമൂഹത്തിന്റെ പല ഭാഗങ്ങളിലെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് 2010-ന് ശേഷം 1500-ൽ പരം കോപ്പികൾ മാത്രം വിറ്റഴിഞ്ഞു.മറ്റെല്ലാ പുസ്തകശാലകളിൽ നിന്നും വളരെ വ്യത്യസ്തമായി കാണപ്പെടുന്ന ഇത് മേളയിലെ ആകർഷകമായ ഒരു ഘടകം തന്നെയാണ്…….

സഞ്ജന ബിജി

പ്രസ്സ് ക്ലബ് ജേണലിസം വിദ്യാര്‍്ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ദര്‍ശനവാണി ( രണ്ടാം ദിവസം )





Thursday, 30 January 2014

30th DARSANA INTERNATIONAL BOOK FAIR



Dear friends,

We are glad to inform you that we, SJVC 2013-14 batch (Press club, kottayam) is going to publish a daily newspaper called 'Darsana vani' for reporting 30th International Book Fair from today (31-1-14) onwards. First copy of 'Darsana vani' will be inaugurated during the book fair inauguration function. 

We will be updating news & pictures here also.

Dont miss any part of the knowledge festival.....


Thanking you,
Team LAATHIYADI


Tuesday, 7 January 2014

ആറന്മുളയെ കണ്ടറിഞ്ഞ് കോട്ടയം പ്രസ്‌ ക്ലബ്‌ വിദ്യാർഥികൾ !

ലേഖനം തയ്യാറാക്കിയത് - റ്റീന, ഉമേഷ്‌ & ഹരി.



      പൈതൃക ഗ്രാമമായ ആറന്മുളയിൽ വിമാനത്താവളത്തിനു കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയതിൽ വൻപ്രതിഷേധമാണ് വന്നത്. ഈയവസരത്തിലാണ് ഞങ്ങൾ ആറന്മുള സന്ദർശിച്ച്‌ കാര്യങ്ങൾ കണ്ടറിഞ്ഞത്‌. ആറന്മുള സി പി എം ബ്രാഞ്ച് സെക്രട്ടറി സുര , ഡി വൈ എഫ് ഐ യുണിറ്റ് സെക്രട്ടറി യോഗേഷ് എന്നിവരാണ് ഞങ്ങളെ ഇതിനായി സഹായിച്ചത്.

    എയർ സ്റ്റ്രിപ്പിനായി ഇടിച്ചു നികത്തിയ കരിമാരം മലയും അതിനോട് ചേർന്ന് നികത്തിയ പാടവും കോഴിത്തോടിന്റെ ഭാഗങ്ങളുമാണ് ആദ്യം സന്ദർശിക്കുവാൻ പോയത്.മുൻ ഉടമ എബ്രഹാം കലമണ്ണിലിന്റെ മേൽനോട്ടത്തിൽ നടന്ന പരിപാടികളാണ് ഇവയൊക്കെ.

നികത്തിയ പാടം

ഇടിച്ചു നികത്തിയ കരിമാരം മല

കോഴിത്തോടിന്റെ നികത്തിയ ഭാഗം
കോഴിത്തോട്
   
  കോഴിത്തോടിന്റെ ഗതിക്കൊപ്പം ഞങ്ങളും യാത്രചെയ്യ്തു.കരിമാരം, പള്ളിമുക്ക്, നാൽകാലിക്കൾ,ഉഴൂർകടവ് പാലം, തുരുത്തിമല, കോഴിപ്പാലം ഇവിടങ്ങൾ സന്ദർശിച്ച ശേഷം ജലപൂരം നടക്കുന്ന പമ്പയാറിലേക്ക് പോയി.

   ആറന്മുള ഗ്രാമത്തിന്റെയും പമ്പയാരിന്റെയും ഒരു പ്രധാനജലസ്രോദസാണ് കൊഴിത്തോട്. ആറന്മുളയിലെ പാടശേഖരങ്ങളിൽ നിന്നും കൃഷിസമയങ്ങളിൽ വെള്ളം തിരിച്ചു വിടുന്നതും ഈ തോടിലൂടെയാണ്. എയർപോർട്ടിനായി ഇതുവരെ നികത്തിയ ഭാഗങ്ങളിൽ കൊഴിത്തോടിന്റെ നല്ലൊരു ഭാഗവും പെടും. ഇടക്കുവെച്ചുണ്ടായ നികത്തൽ "സ്റ്റേ" ഈ തോടിനെ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുത്തി.

    വിമാനത്താവളം യാഥാർത്ഥ്യമാവുകയാണെങ്കിൽ അതൊടോപ്പമുള്ള വ്യവസായങ്ങൾക്കും മറ്റുമായി സമീപപ്രദേശങ്ങളായ ഇടശ്ശേരിമല, കനകക്കുന്നുമല, പള്ളിമുക്ക്,കോഴിമല എന്നിവ ഉൾപ്പെടും.ഇതിൽ എടുത്തു പറയേണ്ട ഒരു വസ്തുത ശാന്തസുന്ദരമായ, നയനമനോഹരമായ പള്ളിമുക്ക് കാവിനേയും സമീപ ക്ഷേത്രമായ പള്ളിമുക്കത്ത്‌ ദേവിക്ഷേത്രത്തിനേയും വ്യവസായമേഘലാ പരിധിയിൽ വരുമെന്നതാണ്.

പള്ളിമുക്കത്ത്‌ ദേവിക്ഷേത്രം
പള്ളിമുക്ക് കാവ്


   നിലവിൽ പാടം നികത്തിയ ഭാഗത്ത്‌ ഏതാണ്ട് നാൽപ്പതിൽപരം കുടുംബങ്ങൾ കുടിൽ കെട്ടി സമരം നടത്തുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ ഓതറ, ആറന്മുള,പരുമല,കുമ്പനാട്,പുല്ലാട് എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് ഇവിടെയെത്തിയിരിക്കുന്നത്.



    പറക്കമുറ്റാത്ത കൊച്ചു കുട്ടികൾ വരെ ഈ സംഘത്തിലുണ്ട്. നിരവധി കുടിലുകൾ കഴിഞ്ഞ കാലവർഷത്തിൽ ഒലിച്ചുപോയി. ചിലർ പിന്നെയും കുടിലുകളെ നന്നാക്കി  താമസിക്കുന്നു. പ്രതിസന്ധികളെ അവർ മനശക്തികൊണ്ട് നേരിടുന്നു. വിതുമ്പുന്ന വാക്കുകളുമായാണ് പല സ്ത്രീകളും പുരുഷന്മാരും ഞങ്ങളോട് സംസാരിച്ചത്.സ്വന്തമായി ഒരു കൂര, അതാണു അവർക്കു വേണ്ടത്‌.

    വിമാനം ആറന്മുളയുടെ വിഹായസ്സിൽക്കൂടി പറന്നുയരുകയാണെങ്കിൽ പള്ളിയോടങ്ങളും ഇല്ലാതാവും. ഈ പദ്ധതി നാലു കരകളെയും ബാധിക്കുമ്പോൾ പള്ളിയോടങ്ങളേയും അതു സാരമായി ബാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനു തന്നെ ഈ പദ്ധതി കരിനിഴൽ വീഴ്ത്തും.


     വർഷങ്ങളോളം നൂറുമേനി വിളയിച്ചിരുന്ന ആറന്മുളയിലെ പാടശേഖരങ്ങളിൽ ഒരു സുപ്രഭാതത്തിൽ കൃഷി നിലച്ചത്തിന്റെ അനന്തരഫലമാണ് ആറന്മുള വിമാനത്താവള പദ്ധതി. ഏതാണ്ട് 10 വർഷത്തോളമായി ഇവിടെ കൃഷി നിലച്ചിട്ട്. പാഴ്ഭൂമി ആർക്കും വേണ്ടാതെ കിടന്നതാണ് കോണ്‍ക്രീറ്റ് വികസനം എന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്.
ആറന്മുള കണ്ണാടി, ജലോത്സവം,അമ്പലം ഇവയെല്ലാം കൊണ്ട് സമ്പുഷ്ട്ടമായ ഈ പൈതൃക ഗ്രാമത്തിനു മങ്ങലേൽക്കുന്ന പദ്ധതിയായി വിമാനത്താവളം മാറുമോ? വികസനം ആവശ്യമാണ്‌. എന്നാൽ അത് പ്രകൃതിയേയും മനുഷ്യനേയും ചൂഷണം ചെയ്തുകൊണ്ടാവരുത്. പാർഥസാരഥിയുടെ മണ്ണിൽ നിന്നും 2015ൽ വിമാനം പറന്നുയരുമെന്നു മുഖ്യമന്ത്രിവരെ  പ്രഖ്യാപിക്കുമ്പോൾ സ്വയം കുടിയൊഴിയേണ്ടിവരുമോ എന്ന് ജനങ്ങൾ ഭയചകിതരാകുന്നു. അവരുടെ ആശങ്കക്ക് എന്ത് പരിഹാരം....കാത്തിരുന്നു കാണാം....