Thursday, 19 December 2013

" നഷ്ട്ടപ്പെട്ട നക്ഷത്രക്കൂട്ടായ്മ്മ "

ലേഖനം തയ്യാറാക്കിയത് അമൽ & ഹരികൃഷ്ണൻ 

കോട്ടയം:കലാലയ കൂട്ടായ്മയുടെ നഷ്ട്ടപ്രതീകമായിമാറി സി എം എസ് കോളേജിലെ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം. പരമ്പരാഗത തിരഞ്ഞെടുപ്പും യുണിയനും ഇല്ലാതായത് വിദ്യാര്ഥികളുടെ "യുണിയനെ" തന്നെ ബാധിച്ചു.

      ക്രിസ്തുമസ് ദിനങ്ങളിൽ ഒരുമയുടെ പ്രതീകമായി കോളേജിന്റെ മുന്പിൽ കണ്ടുവരാറുണ്ടായിരുന്ന വലിയ നക്ഷത്രo എന്നാൽ ഇന്ന് ഡിപ്പാർട്ട്മെന്റ് തലത്തിലേക്ക് വിഭജിക്കപ്പെട്ടിരിക്കുന്നു.

     വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാര്ധികളെ ഒരുമിപ്പിച്ചു, കലാലയത്തിനെ ഒരു സമൂഹമായി മാറ്റുന്നതിൽ രാഷ്ടിയം ഒരു  വലിയ പങ്കു വഹിച്ചിരുന്നു . നല്ല ഒരു സമൂഹജീവിയാകുവാൻ ഈ അനുഭവങ്ങൾ അവരെ സഹായിച്ചിരുന്നു.

     കലാലയ രാഷ്ട്രിയം വേണ്ട എന്ന് വാദിക്കുമ്പോൾ അവയുടെ ഇതുപോലെയുള്ള നല്ല വശങ്ങളെ കുറിച്ചും ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്.